Malayalam Prayer App Intro
നിങ്ങളുടെ അനുദിന പ്രാർത്ഥനകൾക്കായി ലളിതമായ ഒരു ഇടം ഒരുക്കുകയാണ് ഈ ആപ്ലിക്കേഷൻ. നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്രാർത്ഥനകളെല്ലാം ഇതിൽ ലഭ്യമായതിനാൽ മറ്റു പുസ്തകങ്ങളോ രേഖകളോ കൈയ്യിൽ കരുതേണ്ട ആവശ്യമില്ല. ഈ ആപ്ലിക്കേഷൻ വഴി നിങ്ങളുടെ ജീവിതത്തെ വിശുദ്ധിയിലേക്ക് നയിക്കാനും, ഈശോയോട് ചേർന്നുനിന്ന് വിശ്വാസത്തിൽ വളരാനും സാധിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥനകൾ ചൊല്ലുമ്പോൾ എന്നെയും എന്റെ കുടുംബത്തെയും കൂടി നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ആപ്പിൽ ഏതെങ്കിലും പ്രാർത്ഥനകൾ ലഭ്യമല്ലെങ്കിൽ താഴെ കാണുന്ന ഇമെയിൽ വിലാസത്തിലോ, WhatsApp നമ്പറിലോ (sanu@live.in/+91 9747760241) എന്നെ വിവരം അറിയിച്ചാൽ അവ എത്രയും വേഗം ഉൾപ്പെടുത്തുന്നതാണ്.